ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതി എത്രയും വേഗം പൂർത്തീകരിക്കും: മന്ത്രി
1592600
Thursday, September 18, 2025 5:04 AM IST
കോതമംഗലം: ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് കെഎസ്എബിയും കരാർ കമ്പനിയുമായുള്ള മീറ്റിംഗിന്റെ അടിസ്ഥാനത്തിലും തുടർന്നുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലും പദ്ധതി എത്രയും വേഗം പൂർത്തീകരിക്കുന്നതിനുള്ള തുടർനടപടികൾ കെഎസ്ഇബി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി എ.കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു.
ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതിയുടെ ശേഷിക്കുന്ന പ്രവർത്തികൾ പൂർത്തീകരിച്ചു പദ്ധതി അടിയന്തരമായി കമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആന്റണി ജോൺ എംഎൽഎയുടെ സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.