ഇലഞ്ഞി ലയൺസ് ക്ലബ് പാർപ്പിട പദ്ധതി ആരംഭിച്ചു
1592175
Wednesday, September 17, 2025 4:09 AM IST
ഇലഞ്ഞി: ലയണ്‍സ് ക്ലബ് നടപ്പാക്കുന്ന പാര്‍പ്പിട പദ്ധതി അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318 സിയുടെയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് പദ്ധതി.
ലയണ്‍സ് ക്ലബ് പ്രസിഡന്റ് പീറ്റര്‍ പോള്‍ കുഴപ്പത്തടം അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് റീജിയണല്‍ ചെയര്മാന് ബിജു വാതക്കാട്ടെല്, ഇലഞ്ഞി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മോളി ഏബ്രഹാം,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മാജി സന്തോഷ്, ലയണ്‍സ് ക്ലബ് ഭാരവാഹികളായ പീറ്റര്‍ ജോണ്‍, ബേബി സെബാസ്റ്റ്യന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.