20 ഗ്രാം ഹെറോയിനുമായി ആസാം സ്വദേശിനി പിടിയില്‍
1592565
Thursday, September 18, 2025 4:21 AM IST
പെരുമ്പാവൂര്‍: 20 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളിയായ യുവതി പിടിയില്‍. ആസാം ഹൈബ്ര ഗാവ് കച്ചമരി സ്വദേശിനി സലീമ ബീഗമാ(28)ണ് വില്പനയ്ക്കായി റോഡില്‍ നില്ക്കുന്ന സമയത്ത് കാഞ്ഞിരക്കാട് നിന്ന് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു.
ആസാമില്‍ നിന്ന് എത്തിക്കുന്ന ഹെറോയിന്‍ ഇവിടെ ചെറിയ ബോട്ടിലുകള്‍ ആക്കി വില്പന നടത്തുകയായിരുന്നു. ഒരു ബോട്ടിലിന് 1000 നിരക്കിലായിരുന്നു വില്പന. ഇതരസംസ്ഥാന തൊഴിലാളികള്‍ ആയിരുന്നു ഇവരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്നത്.
പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക് മീണ, ഇന്‍സ്പെക്ടര്‍ ടി.എം. സൂഫി, എസ്ഐമാരായ റിന്‍സ് എം. തോമസ്, പി.എം. റാസിക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.