കിഴക്കന്പലത്ത് വയോജനങ്ങൾക്ക് സഞ്ചരിക്കുന്ന ആശുപത്രി
1592576
Thursday, September 18, 2025 4:32 AM IST
കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വയോജനങ്ങള്‍ക്ക് സഞ്ചരിക്കുന്ന ആശുപത്രി എന്ന പദ്ധതിയുടെ ഉദ്ഘാടനം കിഴക്കമ്പലം സബ് സെന്ററില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് നിര്‍വഹിച്ചു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി പേഴ്സണ്‍ ജെനിസ് പി.കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. അജി, മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീതി, സ്ഥിരം സമിതി അധ്യക്ഷരായ എ.ബിനു, ആര്. ബിന്ദു, ബ്ലോക്ക് മെമ്പര്‍ കെ.വി. രാജു, ഡോ.മേഘ എന്നിവര്‍ പങ്കെടുത്തു.
60 വയസിനു മുകളിലുള്ള വയോജനങ്ങള്‍ക്ക് ഓരോ വാര്‍ഡിലും നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ മാസത്തില്‍ രണ്ട് പ്രാവശ്യം ഡോക്ടറുടെ സേവനവും ആവശ്യമായ മരുന്നുകളും സൗജന്യമായി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നടത്തപ്പെടുന്ന പദ്ധതിയാണ് ഇത്.