‘ടി.എം. ജേക്കബിന്റെ പ്രതിമ സ്ഥാപിക്കാൻ സ്ഥലം അനുവദിക്കണം’
1592174
Wednesday, September 17, 2025 4:09 AM IST
പിറവം: മുന്‍ മന്ത്രി ടി.എം. ജേക്കബിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കാന്‍ കെഎസ്ഇബി പിറവം സബ് ഡിവിഷന് ഓഫീസിന്റെ സ്ഥലം അനുവദിക്കണമെന്ന് വൈദ്യുതി മന്ത്രിയോട് അനൂപ് ജേക്കബ് എംഎല്‍എ ആവശ്യപ്പെട്ടു. കെഎസ്ഇബിയുടെ ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്തി സ്ഥലം നല്കുന്നതിനായിട്ടാണ് മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിയെ നേരില്‍ കണ്ടും എംഎല്‍എ കത്ത് നല്‍കിയത്.
പിറവത്തെ സബര്മെന് മാളില്‍ സ്ഥലം ലഭ്യമല്ലാത്തതിനാലാണ് കെഎസ്ഇബിയുടെ സ്ഥലം ആവശ്യമായി വന്നത്. പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ഇരിക്കുന്ന ഏകദേശം രണ്ട് സെന്റില്‍ താഴെ വരുന്ന കോണാകൃതിയില്‍ ഇരിക്കുന്ന സ്ഥലമാണിത്. കോണാകൃതിയില്‍ ഇരിക്കുന്നതിനാല്‍ ഇത് മറ്റ് നിര്‍മിതികള്‍ക്ക് സാധ്യമല്ലന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.