കൊ​ച്ചി: ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​തു​കു​ത്തി ക​മ്മ​ലി​ട​ൽ, ര​ക്ത​ദാ​ന ക്യാ​മ്പ്, സ്വ​ർ​ണ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ അ​സീ​സ് ഏ​ർ​ബാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ഖ് എ​ജി​ഡി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​ടി.​കെ. ബാ​പ്പു, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ഹു​സൈ​ൻ അ​ലൈ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​യ​ക് വി.​ജോ​സ​ഫ്, ട്ര​ഷ​റ​ർ സ​മീ​ർ ഫാ​ത്തൂം, സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ സം​ഗീ​ത്, ഷാ​ൻ അ​ലൈ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

300 വ്യാ​പാ​രി​ക​ളു​ടെ ര​ക്ത​ദാ​ന സ​മ്മ​ത​പ​ത്രം സ്വീ​ക​രി​ച്ചു. 20 സ്വ​ർ​ണ തൊ​ഴി​ലാ​ളി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.