40 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍
1592189
Wednesday, September 17, 2025 4:23 AM IST
ഏലൂര്‍: കൊച്ചി സിറ്റി ഡാന്‍സാഫ് സംഘവും ഏലൂര്‍ പോലീസും നടത്തിയ വാഹന പരിശോധനയില്‍ 40 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി. മുര്‍ഷിദാബാദ് സ്വദേശികളായ എസ്.കെ. സൂരജ് (18), എസ്.കെ. രാജു (19) എന്നിവരെയാണ് ഏലൂര്‍ പഴയ ആനവാതില്‍ ജംഗ്ഷന് സമീപം നത്തിയ പരിശോധനയില്‍ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് 40 കിലോ കഞ്ചാവും കണ്ടെടുത്തു. പ്രതികളെ കളമശേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാഡ് ചെയ്തു.