ബിഎംഎസ് പദയാത്ര ഇന്നു മുതൽ
1592164
Wednesday, September 17, 2025 3:53 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ തൊഴിലാളി മുന്നേറ്റം എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിഎംഎസ് സംഘടിപ്പിക്കുന്ന പദയാത്രക്ക് ഇന്ന് ജില്ലയില്‍ തുടക്കമാകും.
ജില്ലയില്‍ കൊച്ചി കോര്‍പറേഷനില്‍ എട്ട് ഉപമേഖലകളിലും, 13 മുന്‍സിപ്പാലിറ്റികളിലും, 82 പഞ്ചായത്തുകളിലും പദയാത്ര നടക്കും. ഇന്ന് കോതമംഗലം മുന്‍സിപ്പാലിറ്റിയില്‍ ഉള്‍പ്പെടെ ജില്ലയിലെ 13 ഇടങ്ങളില്‍ പദയാത്ര നടക്കും.
ഒക്ടോബര്‍ 14 വരെ നീണ്ടുനില്‍ക്കുന്ന പരിപാടി രാവിലെ തുടങ്ങി വൈകിട്ട് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് സതീഷ് ആര്. പൈ, പി.വി. റെജി, സജിത്ത് ബോള്‍ഗാട്ടി എന്നിവരും പങ്കെടുത്തു.