കുട്ടികള്‍ക്ക് സൗജന്യ കേള്‍വി പരിശോധന
1515332
Tuesday, February 18, 2025 3:30 AM IST
കൊച്ചി: ലോക കേള്‍വി ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) കൊച്ചിന് ചാപ്റ്റര്‍ ചൈല്‍ഡ് കെയര്‍ സെന്ററുമായി സഹകരിച്ച് കുട്ടികള്‍ക്കും നവജാത ശിശുക്കള്‍ക്കുമായി മാര്‍ച്ച് ഒന്നിന് സൗജന്യ കേള്‍വി പരിശോധന ക്യാന്പ് നടത്തും. പനമ്പിള്ളി നഗറിലെ ചൈല്‍ഡ് കെയര്‍ സെന്റര്‍ റോട്ടറി ബാലഭവനില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണു ക്യാന്പ്.
ഒഎഇ, ബിഇആര്‍എ, പിടിഎ തുടങ്ങിയ പരിശോധനകള്‍ സൗജന്യമായി നടത്തും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 26 ന് മുമ്പു പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ചൈല്‍ഡ് കെയര്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഏബ്രാഹം കെ.പോള്‍ അറിയിച്ചു. ഫോണ്‍: 0484-7961167, 9895705080