കയർ ഭൂവസ്ത്ര ശില്പശാല സംഘടിപ്പിച്ചു
1515322
Tuesday, February 18, 2025 3:30 AM IST
പറവൂർ: പറവൂർ കയർ പ്രൊജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ കയർ ഭൂവസ്ത്ര ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.
കേരള പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.ആർ. ജയകുമാർ അധ്യക്ഷനായി. ജില്ലയിൽ ഏറ്റവും കൂടുതൽ കയർ ഭൂവസ്ത്രവിതാന പദ്ധതി നടപ്പാക്കിയതിന് വടക്കേക്കര പഞ്ചായത്തിന് ലഭിച്ച പുരസ്കാരം പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കമല സദാനന്ദൻ, രമ്യ തോമസ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.ജെ. ജോയ്, പറവൂർ കയർ പ്രൊജക്റ്റ് ഓഫീസർ കെ. അജയകുമാർ എന്നിവർ സംസാരിച്ചു.