നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടു പേര് പിടിയില്‍
1515009
Monday, February 17, 2025 4:16 AM IST
കൊച്ചി: കളമശേരിയില്‍ വില്പനയ്ക്കെത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി മാറമ്പള്ളി സ്വദേശി കെ.എ. അഫ്സല്, പശ്ചിമബംഗാള്‍ സ്വദേശി എസ്.കെ. മിര്ച്ചദ് എന്നിവരെ കളമശേ രി പോലീസ് അറസ്റ്റ് ചെയ്തു.
ഏഴോളം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങളാണ് പട്രോളിംഗിനിടെ കള മശേരിയിലെ സ്വകാര്യ സ്കൂളിനു സമീപത്തുനിന്ന് പോലീസ് പിടികൂടിയത്.