ശന്പളവും പെൻഷനും പരിഷ്കരിക്കണമെന്ന്
1515006
Monday, February 17, 2025 4:16 AM IST
മൂവാറ്റുപുഴ: ബിഎസ്എൻഎൽ ജീവനക്കാരുടെ ശന്പളവും പെൻഷനും പരിഷ്കരിക്കണമെന്ന് ഓൾ ഇന്ത്യ ബിഎസ്എൻഎൽ ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ (എഐബിഡിപിഎ) മൂവാറ്റുപുഴ ഏരിയ പൊതുയോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ബിഎസ്എൻഎല്ലിന് 4ജി സർവീസ് നൽകാതെ ബിഎസ്എൻഎല്ലിനെ കേന്ദ്ര സർക്കാർ തകർക്കുകയാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. പി.എസ്. പീതാംബരൻ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഏരിയ പ്രസിഡന്റ് എം.കെ. അശോകൻ അധ്യക്ഷത വഹിച്ചു.