കാർ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി
1515003
Monday, February 17, 2025 4:16 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം - നടക്കാവ് ഹൈവേയിൽ വടകര പള്ളിക്ക് സമീപം കാർ നിയന്ത്രണം നഷ്ടപ്പെട്ട് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി. ഇന്നലെ വൈകുന്നേരം 3.30ഓടെയാണ് അപകടം.
കാർ യാത്രക്കാരൻ തിരുമാറാടി ചന്ദ്രാലയം സി.ആർ. രതീഷ് കുമാർ (44)നെ നിസാര പരിക്കുകളോടെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ മാരിയിൽ രാജന്റെ കട പൂർണമായും തകർന്നു. വളവ് തിരിഞ്ഞപ്പോൾ കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.