മൂവാറ്റുപുഴ ബൈബിൾ കൺവൻഷൻ സമാപിച്ചു
1514999
Monday, February 17, 2025 4:03 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപതയുടെ ആഭിമുഖ്യത്തിൽ വാഴപ്പള്ളി ബിഷപ്സ് ഹൗസിനോട് ചേർന്നുള്ള മാർ ഈവാനിയോസ് നഗറിൽ കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്ന ബൈബിൾ കൺവൻഷൻ സമാപിച്ചു. തിരുവനന്തപുരം മൗണ്ട് കാർമൽ മിനിസ്ട്രീസ് ഡയറക്ടർ ഫാ. ഡാനിയൽ പൂവണ്ണത്തിലാണ് കൺവൻഷൻ നയിച്ചത്.
മൂവാറ്റുപുഴ ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത സീറോ മലങ്കര ക്രമത്തിൽ കുർബാന അർപ്പിച്ചു. വികാരി ജനറൽ തോമസ് ഞാറക്കാട്ട് കോറെപ്പിസ്കോപ്പ, മദർ ജോസ്ന, ചാക്കോ ടി. വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ കൺവൻഷന് നേതൃത്വം നൽകി.