കിടങ്ങൂർ സെന്റ് ജോസഫ്സിൽ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്
1514993
Monday, February 17, 2025 4:03 AM IST
അങ്കമാലി: കിടങ്ങൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാമത് ബാച്ച് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. 44 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. ബെന്നി ബെഹനാൻ എംപി, റോജി എം. ജോൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ എന്നിവർ മുഖ്യാതിഥികളായി.
അങ്കമാലി സിഐ എ. രമേശ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുൽഫിക്കർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.എ. ലിഷാദ്, സിസ്റ്റർ ഡയിസ് ജോൺ, ഇൻഫന്റ് ജീസസ് പള്ളി വികാരി ഫാ. വർഗീസ് ചേരപറമ്പിൽ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിസ തെരെസ്, ഹെഡ്മിസ്ട്രെസ് സിസ്റ്റർ ലളിത ട്രീസ, സിപിഒമാരായ ജെ. തോംസൺ, റീന എം. പോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്കും സംസ്ഥാനതലത്തിൽ ഈ അക്കാഡമിക് വർഷം കഴിവ് തെളിയിച്ച എസ്പിസിയിലെ പ്രതിഭകളെയും പാസിംഗ് ഔട്ട് പരേഡിൽ അനുമോദിച്ചു.