തിരുനാൾ
1507948
Friday, January 24, 2025 4:27 AM IST
കരയാംപറമ്പ് സെന്റ് ജോസഫ്സ് പള്ളിയിൽ
അങ്കമാലി : കരയാംപറമ്പ് സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഇന്ന് വൈകിട്ട് 5.45 ന് വികാരി ഫാ. കുര്യാക്കോസ് തേങ്ങാത്തറ കൊടിയേറ്റും. തുടർന്ന് ലദീഞ്ഞ്, ആറിന് കുർബാന, പ്രസംഗം, രാത്രി ഏഴിന് ആലപ്പുഴ ബ്ലു ഡയമണ്ട് ഓർക്കസ്ട്രയുടെ ഗാനമേള.
25 ന് രാവിലെ ഏഴിന് സെബസ്ത്യാനോസിന്റെ നൊവേന, ലദീഞ്ഞ്, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ. വൈകുന്നേരം 4.45 ന് രൂപം വെഞ്ചിരിപ്പ്, തുടർന്ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം, പ്രദക്ഷിണം, കരിമരുന്ന് പ്രയോഗം, വാദ്യമേള പ്രകടനം.
26ന് രാവിലെ 6.45 ന് കുർബാന, വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം, പ്രദക്ഷിണം, ഫ്യൂഷൻ ചെണ്ടമേളം. 27 ന് രാവിലെ 6.30 ന് മരിച്ചവർക്ക് വേണ്ടിയുള്ള കുർബാന, സെമിത്തേരി സന്ദർശനം, ഒപ്പീസ്, കൊടിയിറക്കൽ എന്നിവയാണ് പരിപാടികൾ.
കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാ പള്ളിയിൽ
കാലടി: കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാ പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ വ്യാകുല മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്ന് കൊടിയേറും.
രാവിലെ 6.30 കൊടിയേറ്റ്, രൂപം എഴുന്നള്ളിച്ച് വയ്ക്കൽ ആഘോഷമായ ദിവ്യബലി തുടർന്ന് കുടുംബ യൂണിറ്റുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പൂർണ ദിന ആരാധന.
വൈകീട്ട് 5.30ന് പൊതു ആരാധനക്ക് ഫാ. പിന്റോ പുന്നയ്ക്കൽ നേതൃത്വം നൽകും. തുടർന്ന് ദിവ്യകാരുണ്യ സന്ദേശം പ്രദക്ഷിണം. ശനിയാഴ്ച രാവിലെ 6.30ന് ദിവ്യബലി, പള്ളി ചുറ്റി പ്രദക്ഷിണം തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ വൈകിട്ട് അഞ്ചിന് ആഘോഷമായ ദിവ്യബലി. തുടർന്ന് അങ്ങാടി പ്രദക്ഷിണം.
തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 10 ന് ആഘോഷമായ ദിവ്യബലി. തുടർന്ന് കപ്പേളയിലേക്ക് പ്രദക്ഷിണം. അഞ്ചിന് ദിവ്യബലിയെ തുടർന്ന് രൂപം എടുത്ത് വെക്കൽ. വെള്ളിയാഴ്ച രാത്രി എട്ടിന് നാടകം.
കോടുശേരി സെന്റ് ജോസഫ്സ് പള്ളിയിൽ
അങ്കമാലി: കോടുശേരി സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വട്ടപ്പറമ്പ് കപ്പേളയിൽ പരിശുദ്ധ ദൈവമാതാവിന്റെയും സംയുക്ത തിരുനാൾ ഇന്നുമുതൽ 27 വരെ നടക്കും. ഇന്ന് വൈകിട്ട് 5.30ന് വികാരി ഫാ. ബിജു കണ്ടത്തിൽ കൊടിയേറ്റും.
പ്രസുദേന്തി വാഴ്ച, ദിവ്യബലി, നൊവേന, നാളെഏഴിന് കുർബാന , വീടുകളിലേയ്ക്ക് അമ്പ് എഴുന്നള്ളിപ്പ് , വൈകിട്ട് 4.30 ന് ലദീഞ്ഞ് , വട്ടപ്പറമ്പ് കപ്പേളയിലേയ്ക്ക് പ്രദക്ഷണം , കപ്പേളയിൽ കുർബാന, പ്രസംഗം, പള്ളിയിലേയ്ക്ക്പ്രദക്ഷിണം.
ഞായറാഴ്ച രാവിലെ 6.30 ന് കുർബാന വൈകിട്ട് അഞ്ചിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം, പ്രദക്ഷിണം, ലൈറ്റ് ആൻഡ് സൗണ്ട് മ്യൂസിക്ക് ഷോ. തിങ്കളാഴ്ച്ച വൈകിട്ട് ആറിന് മരിച്ചവരുടെ ഓർമ, കുർബാന. 7.30 ന് നാടകം അമ്പലപ്പുഴ സാരഥിയുടെ-രണ്ട് ദിവസം.
ചെറുകടപ്പുറം ഫാത്തിമമാതാ പള്ളിയിൽ
പറവൂർ: ചെറുകടപ്പുറം ഫാത്തിമമാതാ പള്ളിയിൽ പരിശുദ്ധ ഫാത്തിമ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്നു തുടങ്ങും. വൈകിട്ട് 5.30ന് വികാരി ഫാ.സാബു മാക്കിയിൽ കൊടിയേറ്റും. തുടർന്നു കുർബാന, നൊവേന, ലദീഞ്ഞ്, 7.30ന് സൺഡേ സ്കൂൾ വാർഷികം, 8.30ന് സ്റ്റേജ് ഷോ.
നാളെ രാവിലെ 6.30ന് കുർബാന, തുടർന്നു വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, അഞ്ചിന് കുർബാന, തുടർന്നു പ്രദക്ഷിണം, കുർബാന ആശീർവാദം, വാദ്യമേളം, വർണവിസ്മയം. 26ന് രാവിലെ 6.30ന് കുർബാന, 9.30ന് തിരുനാൾ കുർബാന, തുടർന്നു പ്രദക്ഷിണം, നാലിന് രൂപം എടുത്തുവയ്ക്കൽ, ഏഴിന് ഗാനമേള, വൺമാൻ ഷോ.
കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ
ചെറായി: കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ ദർശന തിരുനാളും വിശുദ്ധ അഗസ്തീനോസിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാളിനു ഫാ. ജോസ് ഇടശേരി കൊടിയേറ്റി. വികാരി റവ. ഡോ. കുര്യാക്കോസ് മുണ്ടാടൻ സഹകാർമികത്വം വഹിച്ചു.
26നാണ് സമാപനം. 25ന് അഗസ്തീനോസിന്റെ തിരുനാൾ. രാവിലെ 6.30ന് കുർബാന. തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്, വൈകീട്ട് ആഘോഷമായ ദിവ്യബലി. തുടർന്ന് പ്രദക്ഷിണം. 26ന് രാവിലെ 9.30ന് ദർശന തിരുനാൾ കുർബാന. തുടർന്ന് പ്രദക്ഷിണം.
കടക്കര പള്ളി സ്വതന്ത്ര ഇടവകയായി
പറവൂർ: കോട്ടപ്പുറം രൂപതയിലെ ഉണ്ണീശോയുടെ നാമധേയത്തിലുള്ള ഏക ദേവാലയമായ കടക്കര ഉണ്ണിമിശിഹ പള്ളിയെ സ്വതന്ത്ര ഇടവകയായി കോട്ടപ്പുറം ബിഷപ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ പ്രഖ്യാപിച്ചു. പള്ളിയുടെ രജത ജൂബിലി വർഷമാണിത്. രജത ജൂബിലി തിരുനാളിനും ബിഷപ് കൊടിയേറ്റി. 26നാണ് തിരുനാൾ.
ഒക്കല്‍ കപ്പേളയില്‍
പെരുമ്പാവൂര്‍: താന്നിപ്പുഴ സെന്റ് ജോസഫ് ഇടവകയിലെ ഒക്കല്‍ കപ്പേളയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്ത തിരുനാള്‍ 25, 26 തീയതികളില്‍.
നാളെ വൈകിട്ട് ആറിന് കൊടിയേറ്റ് നൊവേന, ലദീഞ്ഞ്. 26ന് രാവിലെ 6.30ന് പള്ളിയില്‍ ദിവ്യബലി തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കല്‍. വൈകിട്ട് അഞ്ചിന് കപ്പേളയില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, പ്രദക്ഷിണം.