ഇന്ത്യന്‍ സാമ്പത്തിക രംഗം വളരുന്നത് അതിവേഗം: ശ്യാം ജഗന്നാഥ്
1599324
Monday, October 13, 2025 5:02 AM IST
കൊച്ചി: 2027 ആകുമ്പോഴേക്കും ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുന്നതിനോടൊപ്പം യുവജനസംഖ്യയുള്ള ജനാധിപത്യ രാജ്യം കൂടിയാകുമെന്ന് ഷിപ്പിംഗ് ഡയറക്ടര്‍ ഓഫ് ജനറല്‍ ശ്യാം ജഗന്നാഥ് പറഞ്ഞു. നെട്ടൂരില്‍ ആരംഭിച്ച എസ് എച്ച് എം അക്കാദമി മാരിടൈം സേഫ്റ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സാമ്പത്തിക രംഗം വളരെ വേഗത്തിലാണ് വളരുന്നത്. അതിൽ മാരിടൈം ചെലുത്തുന്ന സ്വാധീനം ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.ജെ. സെന്തിൽ കുമാർ, കൃഷ്ണ വൈകുണ്ഠം, സൈഫുദ്ദീന് ഹാജി, പി. പ്രസാദ് , എ.ശിവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.