ഗ്ലോ കൊച്ചി ബ്രോഷർ പ്രകാശനം ചെയ്തു
1599323
Monday, October 13, 2025 5:02 AM IST
കൊച്ചി: വെളിച്ചവും സംസ്കാരവും സാമൂഹിക കൂട്ടായ്മയും ഒത്തുചേരുന്ന ഗ്ലോ കൊച്ചി ആഘോഷം 18, 19 തിയതികളില്‍ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വൈകുന്നേരം മൂന്നു മുതല്‍ അര്‍ധരാത്രി വരെയാണ് പരിപാടി. ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം അർജുൻ രാധാകൃഷ്ണൻ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഷർമിള, രാഖി ജയശങ്കർ, നമിൻ ഹിലാൽ, ലിൻഡ രാകേഷ്, ഫാഷൻ ഡിസൈനർ മെൽവിൻ എന്നിവർ പങ്കെടുത്തു. ഗ്ലോ കൊച്ചി ബ്രോഷർ പ്രകാശനം ചെയ്തു.