വിശ്വാസ സംരക്ഷണ യാത്രയ്ക്ക് 16ന് സ്വീകരണം
1599328
Monday, October 13, 2025 5:02 AM IST
ആലുവ: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം കൊടിക്കുന്നിൽ സുരേഷ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര 16ന് ആലുവയിൽ എത്തും.
രാവിലെ 10.30 ന് ഉമ്മൻചാണ്ടി സ്ക്വയറിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആലുവ, അങ്കമാലി, കളമശേരി, വൈപ്പിൻ, പറവൂർ എന്നീ നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കും.