ഓങ്കോപാത്ത് 3.0 ദേശീയ സമ്മേളനം
1599322
Monday, October 13, 2025 4:51 AM IST
കൊച്ചി: ആലുവ രാജഗിരി ആശുപത്രിയില്‍ ഓങ്കോപാത്ത് 3.0 ദേശീയ സമ്മേളനം സംഘടിപ്പിച്ചു. രാജഗിരി കാന്‍സര്‍ സെന്ററും രാജഗിരി പത്തോളജി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനം രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോണ്സണ് വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു.
കാന്‍സര്‍ രോഗ നിര്‍ണയത്തിലെ പുതിയ സാങ്കേതിക വിദ്യകളും, വെല്ലുവിളികളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. ഇന്ത്യയിലെ പ്രശസ്തരായ കാന്‍സര്‍ രോഗ വിദഗ്ധരും പത്തോളജിസ്റ്റുകളും ക്ലാസുകള്‍ നയിച്ചു.
മെഡിക്കല്‍ പിജി വിദ്യാര്‍ഥികളടക്കം ഇരുന്നൂറോളം പേര് സമ്മേളനത്തിന്റെ ഭാഗമായി. രാജഗിരി മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. സഞ്ജു സിറിയക്, പത്തോളജി വിഭാഗം മേധാവി ഡോ. ലത കെ. അബ്രഹാം, റേഡിയോളജി വിഭാഗം മേധാവി അജിത് ടോംസ്, ഐഎപിഎം കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. കവിത രവി എന്നിവര്‍ പ്രസംഗിച്ചു.