കട്ടേപ്പാടത്ത് തുടർച്ചയായ അഞ്ചാം വർഷവും നെല്ലുവിളയും
1599330
Monday, October 13, 2025 5:02 AM IST
ആലുവ : ചൂർണിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവനും പാടശേഖര സമിതിയും ചേർന്ന് കട്ടേപ്പാടം പാടശേഖരത്തിൽ അഞ്ചാം വർഷവും നെൽക്കൃഷി ആരംഭിച്ചു.
ചൂർണിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി വിത്ത് വിതയ്ക്കൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ അമൃത ലക്ഷ്മി, പാടശേഖര സമിതി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു. ഉമ നെൽവിത്താണ് വിതക്കുന്ന പാടത്ത് കുട്ടനാടൻ കർഷകരാണ് കൃഷി ചെയ്യുന്നത്.