കുറുപ്പംപടി ഫൊറോന കൺവൻഷൻ
1599325
Monday, October 13, 2025 5:02 AM IST
കോതമംഗലം: ഫാമിലി അപ്പോസ്തലേറ്റിന്റെയും ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെയും കുറുപ്പംപടി ഫൊറോന കൺവൻഷൻ സെന്റ് പീറ്റർ ആൻഡ് പോൾസ് ഫൊറോന പള്ളിയിൽ നടന്നു. പാരിഷ് ഹാളിൽ നടത്തിയ കൺവൻഷൻ ഫാമിലി അപ്പോസ്തലേറ്റ്, ഡിഎഫ്സി രൂപത ഡയറക്ടർ റവ. ഡോ. ആന്റണി പുത്തൻകുളം ഉദ്ഘാടനം ചെയ്തു.
ഫൊറോന വികാരി ഫാ. ജെയിംസ് കക്കുഴിയിൽ അധ്യക്ഷത വഹിച്ചു. ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജിനോ പുന്നമറ്റത്തിൽ, ഡിഎഫ്സി രൂപത പ്രസിഡന്റ് ഡിഗോൾ ജോർജ്, ഫാമിലി അപ്പോസ്തലേറ്റ് ഫൊറോന പ്രസിഡന്റ് കെ.കെ. ജോൺ, ഡിഎഫ്സി വനിതാ ഫോറം രൂപത വൈസ് പ്രസിഡന്റ് എൽസി പത്രോസ് കാളാംപറമ്പിൽ, ഫൊറോന സെക്രട്ടറി രാജു മാങ്കുഴ, ഷൈജു ഇഞ്ചയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
കുടുംബ കൂട്ടായ്മകളുടെ ആവശ്യകതയെക്കുറിച്ചും സമുദായ ശാക്തീകരണം ദീപികയിലൂടെ എന്ന വിഷയവും കൺവൻഷൻ ചർച്ച ചെയ്തു. കുറുപ്പംപടി ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നുള്ള ഫാമിലി അപ്പോസ്തലേറ്റ്, ഡിഎഫ്സി എന്നിവയുടെ ഭാരവാഹികളും കുടുംബ കൂട്ടായ്മ ഭാരവാഹികളും കൺവൻഷനിൽ പങ്കെടുത്തു.