കൊ​ച്ചി: കേ​ര​ള ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഒ​ബ്സ്റ്റ​ട്രി​ക് ആ​ന്‍​ഡ് ഗൈ​ന​ക്കോ​ള​ജി (കെ​എ​ഫ്ഒ​ജി), അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗൈ​ന​ക്കോ​ള​ജി​ക്ക​ല്‍ ഓ​ങ്കോ​ള​ജി​സ്റ്റ് ഓ​ഫ് ഇ​ന്ത്യ കേ​ര​ള ചാ​പ്റ്റ​ര്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൊ​ച്ചി ഒ​ബ്സ്റ്റ​ട്രി​ക്‌​സ് ആ​ന്‍​ഡ് ഗൈ​ന​ക്കോ​ള​ജി​ക്ക​ല്‍ സൊ​സൈ​റ്റി​യും ലേ​ക്ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ല്‍ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്ത​നാ​ര്‍​ബു​ദം പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ഘു​ലേ​ഖ​യു​ടെ പ്ര​കാ​ശ​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു. ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി​ക്കാ​യ​ലി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​യാ​ക്കിം​ഗും ദീ​പ ശി​ഖ കൈ​മാ​റ​ലും എ​റ​ണാ​കു​ളം അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ പാ​ര്‍​വ​തി ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ത​നാ​ര്‍​ബു​ദ​ത്തെ അ​തി​ജീ​വി​ച്ച 25 പേ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

കെ​എ​ഫ്ഒ​ജി പ്ര​സി​ഡ​ന്‍റ് ഡോ. ​സു​ചി​ത്ര സു​ധീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ഷാ ജോ​സ് കെ. ​മാ​ണി, ഡോ. ​കെ. ചി​ത്ര​താ​ര, ഡോ. ​ഉ​ഷാ മേ​നോ​ന്‍, ഡോ. ​ഗേ​സ്രി തോ​മ​സ്, ഡോ. ​മി​നി ബാ​ല​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.