പോളിയോ നിർമാർജന യജ്ഞം
1599338
Monday, October 13, 2025 5:12 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ ആഭിമുഖ്യത്തില്‍ പോളിയോ വൈറസ് നിര്‍മാര്‍ജനം ലക്ഷ്യമിട്ട് നടത്തുന്ന ദേശീയ പോളിയോ നിർമാർജന തീവ്ര യജ്ഞ പരിപാടി സംഘടിപ്പിച്ചു. ഭാരതത്തെ പോളിയോ വിമുക്തമാക്കുന്നതിനായി നടത്തുന്ന തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായാണ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും പോളിയോ തുള്ളി മരുന്ന് വിതരണം സംഘടിപ്പിച്ചത്.
ജനറല്‍ ആശുപത്രിക്ക് പുറമേ നഗരസഭയുടെ അഭിമുഖത്തില്‍ 28 കേന്ദ്രങ്ങളിലും പോളിയോ തുള്ളി മരുന്ന് വിതരണം നടത്തി. അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് വരെ പോളിയോ തുല്യമരുന്ന് വിതരണം നടത്തിയത്.
കോതമംഗലം: മാർ ബസേലിയോസ് ആശുപത്രിയിൽ സംഘടിപ്പിച്ച പൾസ് പോളിയോ ഇമ്യൂണൈസേഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആർബിഎസ്കെ നേഴ്സ് സി.എം. ബിന്ദു, ആശാവർക്കർ സിന്ധു ചാക്കോച്ചൻ എന്നിവർ പങ്കെടുത്തു.