ജില്ലയിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ തുറന്നു
1484719
Friday, December 6, 2024 3:32 AM IST
കൊച്ചി: ജില്ലയിലെ മൂന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തു. കടമക്കുടി, പെരുന്പാവൂര്‍, കുമ്പളങ്ങി എന്നിവിടങ്ങളിലാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തത്. മന്ത്രി കെ.രാജന് ഉദ്ഘാടനം നിര്‍വഹിച്ചു. ഭവനരഹിതരും ഭൂരഹിതരും ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പട്ടയം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിച്ചുവരികയാണെന്നും അദ്ദേഹം കടമക്കുടിയിലെ സ്മാര്‍ട്ട് ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.
കടമക്കുടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ അംഗണവാടിക്കായി നാല് സെന്റ് സ്ഥലം നല്കിയ ജോര്‍ജ് ഫ്രാന്‍സിസിനെ മന്ത്രി ആദരിച്ചു. കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ അധ്യക്ഷനായി, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനല്‍, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സന്റ്, കടമക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിന്‍ രാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എല്‍സി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
പെരുന്പാവൂരില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടന്‍ മുഖ്യാതിഥിയായി. ജില്ലാ കളക്ടര്‍ എന്‍.എസ്. കെ. ഉമേഷ്, ആര്‍ഡിഒ പി.എന്‍. അനി, എഡിഎം വിനോദ് രാജ്, നഗരസഭാ ചെയര്മാന് പോള്‍ പാത്തിക്കല്‍, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാര്‍, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. അജയകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കുമ്പളങ്ങി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ കെ.ജെ. മാക്സി എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി പ്രഫ. കെ.വി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ കെ. മീര, ജില്ലാ പഞ്ചായത്തംഗം ദീപു കുഞ്ഞുകുട്ടി, പഞ്ചായത്ത് പ്രസിഡന്റ് സൂസന് ജോസഫ്, പഞ്ചായത്തംഗം ലില്ലി റാഫേല്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് എന്നിവര്‍ പങ്കെടുത്തു.