ഡി നോവോ-24നു തുടക്കമായി
1484462
Thursday, December 5, 2024 3:27 AM IST
അങ്കമാലി: ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ, "ഡി നോവോ 2024" സോഷ്യൽ വർക്ക് കോൺഫറൻസ്, മുൻ വിദേശ നയതന്ത്ര ഉദ്യോഗസ്ഥൻ കെ.പി. ഫാബിയൻ ഉദ്ഘാടനം ചെയ്തു. ഡിസ്റ്റ് പ്രിൻസിപ്പൽ ഡോ. ജോണി ചാക്കോ മംഗലത്ത് അധ്യക്ഷത വഹിച്ചു.(ഇഡബ്ല്യുബിഐ) ഇമോഷണൽ വെൽബീയിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് പ്രഫ. ബസീർ ജീയവോഡി , ജെയിംസ് കുക്ക് യൂണിവേഴ്സിറ്റി പ്രഫ. എബ്രഹാം ഫ്രാൻസിസ് , കുമാരഗുരു കോളജ് പ്രിൻസിപ്പൽ ഡോ. വിജില എഡ്വിൻ, ഡിസ്റ്റ് അധ്യാപകരായ ഷെറിൻ പോൾ, ഫാ. ജോൺ കൊല്ലംകോട്ടിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.