കോതമംഗലം ബൈബിൾ കൺവൻഷൻ സമാപിച്ചു
1484448
Thursday, December 5, 2024 3:27 AM IST
കോതമംഗലം: സെന്റ് ജോർജ് കത്തീഡ്രലിൽ നടത്തിവന്ന 19-ാമത് കോതമംഗലം ബൈബിൾ കൺവൻഷൻ സമാപിച്ചു. ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രത്തിലെ ടീം അംഗങ്ങങ്ങളായിരുന്നു കൺവൻഷന് നേതൃത്വം നൽകിയത്.
ഇന്നലെ നടന്ന കുർബാനയിൽ കോതമംഗലം വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ മുഖ്യ കാർമികത്വം വഹിച്ച് സന്ദേശം നൽകി. സമാപന ദിവസമായ ഇന്നലെ ഫാ. ജോസ് വേലാചേരി വചനപ്രഘോഷണം നടത്തി. ദിവ്യകാരുണ്യ ആരാധനയോടെ കൺവൻഷൻ സമാപിച്ചു.