കരിങ്ങാച്ചിറ കത്തീഡ്രലിൽ തമുക്കു പെരുന്നാൾ കൊടിയേറി
1483680
Monday, December 2, 2024 3:52 AM IST
തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ തമുക്ക് പെരുന്നാളിന് കൊടിയേറി. ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പെരുന്നാൾ കൊടിയേറ്റി. യാക്കോബ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത എന്നിവർ സഹകാർമാകരായി.
ഫാ.റിജോ ജോർജ്, ഫാ. റ്റിജോ മർക്കോസ്, ഫാ. ബേസിൽ ഷാജു, ഫാ. ഷൈജു പഴമ്പിള്ളി, ഫാ.ഡാർലി ഇടപ്പങ്ങാട്ട്, ട്രസ്റ്റിമാരായ എം.വി. പീറ്റർ, വി.പി.സാബു, അത്മായ വൈസ് പ്രസിഡന്റ് പി.പി.തങ്കച്ചൻ, അനൂപ് ജേക്കബ് എംഎൽഎ, രമാ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് രാവിലെ 7.30ന് മൂന്നിന്മേൽ കുർബാന, വൈകിട്ട് തിരുവാങ്കുളം കുരിശുപള്ളിയിലേയ്ക്ക് പ്രദക്ഷിണം.