നാല് ലോഡ് മണൽ പിടികൂടി
1478354
Tuesday, November 12, 2024 5:07 AM IST
ആലുവ: പെരിയാറിൽ നിന്നും വാരി സൂക്ഷിച്ച നാല് ലോഡ് മണൽ പോലീസ് പിടികൂടി. ഉളിയന്നൂർ, മാന്നാർ ജംഗ്ഷനിലെ ചന്തക്കടവ്, കുഞ്ഞുണ്ണിക്കര ഗൾഫാർ എന്നീ മൂന്ന് കടവുകളിൽ അനധികൃതമായി വാരി സൂക്ഷിച്ച മണൽ ശേഖരമാണ് പിടിച്ചെടുത്തത്. വൻ വിലയ്ക്ക് കൊല്ലം ഭാഗത്തേക്ക് കടത്താനായിരുന്നു പദ്ധതി. പിടികൂടിയ മണൽ സംഭവസ്ഥലത്തുനിന്ന് മാറ്റി.
ഒരു മാസത്തിൽ വാഹനങ്ങൾ ഉൾപ്പടെ 10 ലേറെ ലോഡ് മണലാണ് ആലുവ മേഖലയിൽ പോലീസ് പിടികൂടിയത്. മണൽക്കടത്തുമായി ബന്ധപ്പെട്ട് ഇവിടെ ഒരു മാസത്തിനുള്ളിൽ ഇവിടെ പത്ത് പേരെയാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. എന്നാൽ റിമാൻഡ് കാലാവധി കഴിഞ്ഞവർ വീണ്ടും മണൽക്കടത്തിൽ ഏർപ്പെടുന്നതായി പോലീസ് തന്നെ പറയുന്നു. ആലുവ മേഖലയിലെ മുങ്ങൽ വിദഗ്ധരായ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് മണൽ മാഫിയ പെരിയാറിൽ നിന്ന് മണലൂറ്റുന്നത്.
റെയ്ഡ് വിവരം ഒറ്റിക്കൊടുക്കുന്ന പോലീസ് സേനാംഗങ്ങളെ കഴിഞ്ഞ വർഷം സ്ഥലം മാറ്റിയെങ്കിലും കൊല്ലം കരുനാഗപ്പിള്ളിയിലേക്ക് മണൽ കടത്തുന്നത് നിർബാധം തുടരുകയാണ്.
കോവിഡ് ലോക്ക്ഡൗൺ സമയത്ത് പോലും മണൽകടത്ത് നടത്താൻ മണൽ മാഫിയയ്ക്ക് കഴിയുഞ്ഞത് പോലീസിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടേയും സഹായം കൊണ്ടാണെന്ന് ആരോപണമുണ്ട്.