കൊ​ച്ചി: കൊ​റി​യ​ര്‍ ത​ട​ഞ്ഞു​വ​ച്ചെ​ന്ന് പ​റ​ഞ്ഞ് മും​ബൈ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ച​മ​ഞ്ഞ് ന​ടി മാ​ലാ പാ​ര്‍​വ​തി​യി​ല്‍ നി​ന്നും പ​ണം ത​ട്ടാ​ന്‍ ശ്ര​മം. വെ​ര്‍​ച്വ​ല്‍ അ​റ​സ്റ്റ് വ​ഴി പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ല്‍ ത​ട്ടി​പ്പ് തി​രി​ച്ച​റി​ഞ്ഞ് പ്ര​വ​ര്‍​ത്തി​ച്ച​തി​നാ​ല്‍ പ​ണം ന​ഷ്ട​മാ​യി​ല്ലെ​ന്ന് മാ​ലാ പാ​ര്‍​വ​തി പ​റ​ഞ്ഞു. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടില്ല.

ക​ഴി​ഞ്ഞ ദി​വ​സം മ​ധു​ര​യി​ല്‍ ഷൂ​ട്ടിം​ഗി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ വി​ളി​യെ​ത്തി​യ​ത്. ഡി​എ​ച്ച്എ​ല്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് ഒ​രു പാ​ഴ്‌​സ​ല്‍ ത​ട​ഞ്ഞു​വ​ച്ചി​ട്ടു​ണ്ട​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. നേ​ര​ത്തെ ഇ​ത്ത​ര​ത്തി​ലൊ​രു അ​നു​ഭ​വം ഉ​ണ്ടാ​യ​തി​നാ​ല്‍ വി​വ​രം സ​ത്യ​മാ​യി​രി​ക്കു​മെ​ന്നാ​ണ് ക​രു​തി​യ​ത്. ഉ​ട​ന്‍ ത​ന്നെ അ​വ​രു​ടെ ക​സ്റ്റ​മ​ര്‍ കെ​യ​റി​ലേ​ക്ക് ബ​ന്ധ​പ്പെ​ട്ടപ്പോൾ‍ നി​ങ്ങ​ളു​ടെ ആ​ധാ​ര്‍ കാ​ര്‍​ഡ് ദു​രു​പ​യോ​ഗം ചെ​യ്ത് താ​യ്‌​വാ​നി​ലേ​ക്ക് ഒ​രു പാ​ഴ്‌​സ​ല്‍ പോ​യി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ല്‍ തി​ര​ക്കി​യ​പ്പോ​ള്‍ മും​ബൈ​യി​ല്‍​നി​ന്ന് പാ​ഴ്‌​സ​ല്‍ അ​യ​ച്ച ന​മ്പ​ര്‍, ത​യ്‌​വാ​നി​ല്‍ അ​ത​യ​ച്ച ആ​ളു​ടെ ന​മ്പ​ര്‍ അ​ഡ്ര​സ് എ​ല്ലാം കൈ​മാ​റി.

പാ​ഴ്‌​സ​ലി​ല്‍ പാ​സ്‌​പോ​ര്‍​ട്ട്, ക്രെ​ഡി​റ്റ് കാ​ര്‍​ഡ്, ലാ​പ്‌​ടോ​പ്പ്, 200 ഗ്രാം ​എം​ഡി​എം​എ എ​ന്നി​വ​യാ​ണു​ള്ള​തെ​ന്നാ​ണ് അ​വ​ര്‍ അ​റി​യി​ച്ച​ത്. പി​ന്നാ​ലെ അ​വ​ര്‍ ത​ന്നെ മും​ബൈ പോ​ലീ​സു​മാ​യി ത​ന്നെ ബ​ന്ധ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് വ​ലി​യ ശൃം​ഖ​ല​യാ​ണെ​ന്നു​മാ​യി​രു​ന്നു പോ​ലീ​സ് പ​റ​ഞ്ഞ​ത്. പ്ര​കാ​ശ് കു​മാ​ര്‍ ഗു​ണ്ടു എ​ന്ന​യാ​ളോ​ടാ​ണ് താ​ന്‍ സം​സാ​രി​ച്ച​ത്. മും​ബൈ ക്രൈം​ബ്രാ​ഞ്ച് എ​ന്നു പ​റ​ഞ്ഞ് പ​രി​ച​യ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം ഐ​ഡി കാ​ര്‍​ഡും ത​നി​ക്ക് അ​യ​ച്ചു ത​ന്നു.

ത​ട്ടി​പ്പ് സം​ഘം 12 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ന്‍റെ പേ​രി​ല്‍ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ഇ​തി​നു​പി​ന്നാ​ലെ ത​ന്‍റെ ബാ​ങ്ക് വി​വ​ര​ങ്ങ​ളും അ​വ​ര്‍ തേ​ടി. സം​ശ​യം തോ​ന്നാ​ത്ത വി​ധ​മാ​യി​രു​ന്നു പെരുമാറ്റമെന്നതിനാൽ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ എ​വി​ടെ​യൊ​ക്കെ​യാ​ണെ​ന്ന് പ​റ​ഞ്ഞു കൊ​ടു​ത്തു. അ​യ​ച്ചു ത​ന്ന ഐ​ഡി കാ​ര്‍​ഡ് ഒരിക്കൽ കൂടി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​തി​ല്‍ അ​ശോ​ക സ്തം​ഭം ഇ​ല്ലെ​ന്ന് കണ്ട​ത്. ഇ​തോ​ടെ​യാ​ണ് ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. പി​ന്നീ​ട് ഫോ​ണ്‍ ക​ട്ടാ​യി. എ​ന്‍റെ മാ​നേ​ജ​ര്‍ തി​രി​ച്ച് വി​ളി​ച്ചെ​ങ്കി​ലും ഫോ​ണ്‍ എ​ടു​ത്തി​ല്ല. ഏ​താ​ണ്ട് 72 മ​ണി​ക്കൂ​റോ​ളം വെ​ര്‍​ച്വ​ല്‍ അ​റ​സ്റ്റി​ലാ​ക്കാ​നാ​ണ് സം​ഘം ശ്ര​മിച്ചതെന്നും അവർ പ​റ​ഞ്ഞു.