റൊഗേഷനിസ്റ്റ് അക്കാദമിയിൽ പുതിയ വിദ്യാലയ സമുച്ചയം
1461214
Tuesday, October 15, 2024 5:48 AM IST
ആലുവ : ദേശം റൊഗേഷനിസ്റ്റ് അക്കാദമിയുടെ പുതിയ വിദ്യാലയ സമുച്ചയത്തിന്റെ ആശീർവാദവും ഉദ്ഘാടനവും നടത്തി. ബിഷപ് മാർ തോമസ് ചക്യത്ത് ആശീർവാദം നിർവഹിച്ചു. റൊഗേഷനിസ്റ്റ് ഓഫ് ദ ഹാർട്ട് ഓഫ് ജീസസ് സന്യാസ സഭയുടെ സുപ്പീരിയർ ജനറൽ ഫാ. ബ്രൂണോ റമ്പാസോയാണ് ഉദ്ഘാടനം നിർവഹിച്ചത്.
ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായി. മേജർ സുപ്പീരിയർ ഫാ. ഷാജൻ പാഴയിൽ, അക്കാദമി ഡയറക്ടർ ഫാ. വർഗീസ് പണിക്കശേരി, പ്രിൻസിപ്പൽ റീന കാതറിൻ, ഫാ. ബ്രിസിയോ, ഫാ. അനീഷ് ഐസൻ, ആഗി സിറിൽ, ജയ മുരളീധരൻ, ഭാവന രഞ്ജിത്, എം.ഐ ജോമി എന്നിവർ പ്രസംഗിച്ചു.
സിബിഎസ്ഇ പഠനക്രമത്തിലുള്ള വിദ്യാലയത്തിൽ പ്രീ കെജി മുതൽ പത്താം ക്ലാസ് വരെയുണ്ട്. 42000 ചതുരശ്ര അടി വിസ്തീർണത്തിലാണു പുതിയ കെട്ടിട സമുച്ചയം നിർമിച്ചിട്ടുള്ളത്.