യുവതിക്കെതിരേ പോക്സോ കേസ്
1460892
Monday, October 14, 2024 4:07 AM IST
ആലുവ: പതിനഞ്ചുകാരനെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ചൂണ്ടി സ്വദേശിനിയായ 35കാരിക്കെതിരെ എടത്തല പോലീസ് പോക്സോ കേസ് എടുത്തു. സുഹൃത്തിന്റെ മകനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
ആൺകുട്ടിയുടെ മാതാവും ആരോപണ വിധേയയും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണോ പരാതിക്ക് പിന്നിലെന്നതും അന്വേഷണ പരിധിയിലുണ്ട്.