ലോക കാഴ്ച ദിനാചരണം
1460401
Friday, October 11, 2024 3:57 AM IST
മൂവാറ്റുപുഴ: ജില്ല മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം എറണാകുളം യുണിറ്റ്, ജില്ല അന്ധതാ നിയന്ത്രണ സമിതി, മൂവാറ്റുപുഴ നഗരസഭ, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക കാഴ്ച ദിനാചരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നടത്തി.
ദിനാചരണത്തിന്റെ ഭാഗമായി അഹല്യ കണ്ണാശുപത്രി, കൂത്താട്ടുകുളം ദേവമാതാ നഴ്സിംഗ് കോളജ്, മൂവാറ്റുപുഴ നിര്‍മല നഴ്സിംഗ് കോളജ്, നമ്പ്യാപറമ്പില്‍ ഐ ഹോസ്പിറ്റല്‍സ് എന്നിവര്‍ ചേര്‍ന്ന് മൂവാറ്റുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സ്കിറ്റും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസ് ഫ്ളാഗ് ഓഫ് ചെയ്ത കാഴ്ച ദിന സന്ദേശ റാലി ജനറല്‍ ആശുപത്രിയില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന യോഗത്തില്‍ നഗരസഭ അധ്യക്ഷൻ പി.പി. എല്‍ദോസ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ഒഫ്താല്‍മോളജിസ്റ്റ് ജൂണിയര്‍ കണ്‍സള്‍ട്ടന്റ് നീന ലക്വീറിന്റെ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.