ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
1460336
Thursday, October 10, 2024 10:49 PM IST
മൂവാറ്റുപുഴ: ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്. ഇന്നലെ പുലർച്ചെ 3.30 ഓടെയുണ്ടായ അപകടത്തിൽ പേഴയ്ക്കാപ്പിള്ളി പുത്തൻപുരയിൽ വേലക്കോട്ട് സഹജാസ് സൈനുദീൻ(28) ആണ് മരിച്ചത്.
മൂവാറ്റുപുഴയിൽനിന്ന് പെരുന്പാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി പെട്ടെന്ന് നിർത്തിയതോടെ ഇതേ ദിശയിൽ പിന്നാലെ എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ലോറിക്കു പിന്നിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ സഹജാസിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹജാസ് സൈനുദീന്റെ ഒപ്പം ബൈക്കിൽ യാത്രചെയ്തിരുന്ന സുഹൃത്ത് കിഴക്കേക്കര സ്വദേശി ഷാഹുൽ ഹമീദിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
ഷാഹുൽ ഹമീദിനെ മൂവാറ്റുപുഴയിലെ സ്വകാര്യആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഐടി കന്പനി ജീവനക്കാരനാണ് മരിച്ച സഹജാസ് സൈനുദീൻ. സംസ്കാരം നടത്തി. സഹജാസിന്റെ പിതാവ്: പരേതനായ സൈനുദീൻ. മാതാവ്: പാത്തുമ്മ. സഹോദരി: സഫ്ന.