ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തണ്‍ നടത്തി
1460018
Wednesday, October 9, 2024 8:19 AM IST
കൊച്ചി: ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും സ്റ്റുഡന്റ്സ് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയറിന്റേയും (എസ്എപിസി) ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ വാക്കത്തണ്‍ നടത്തി.
കാരുണ്യകേരളം എന്ന മുദ്രാവാക്യവുമായി രാവിലെ പത്തിനു മറൈന്‍ ഡ്രൈവില്നിന്നാരംഭിച്ച വാക്കത്തോണ്‍ ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.എസ്. സുദര്ശന് ഫ്ലാഗ് ഓഫ് ചെയ്തു. അസി. കളക്ടര്‍ അന്‍ജീത് സിംഗ് മുഖ്യപ്രഭാഷണം നടത്തി. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്മാന് കെ.എം. നൂര്‍ദീന്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മുതല്‍ വയനാട് വരെ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന വാക്കത്തണിന്റെ ഭാഗമായിരുന്നു എറണാകുളത്തെ പരിപാടി.