പിറവത്ത് കൗൺസിൽ ബഹിഷ്കരിച്ച് യുഡിഎഫ്
1460009
Wednesday, October 9, 2024 8:19 AM IST
പിറവം: റോഡ് പുനരുദ്ധാരണ ഫണ്ട് അനുവദിക്കുന്നതിൽ യുഡിഎഫ് കൗൺസിലേഴ്സിനോടുള്ള വിവേചനം അവസാനിപ്പിക്കുക, തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായി നടപ്പിലാക്കുക, വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള തുക യഥാസമയം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ചു.
റോഡ് പുനരുദ്ധാരണ ഫണ്ട് അനുവദിക്കുന്നതിൽ യാതൊരു മാനദണ്ഡവും പാലിച്ചില്ലന്നും ഇടതു പക്ഷ കൗൺസിലർമാരുടെ വാർഡിൽ 20 ലക്ഷം രൂപയ്ക്ക് മുകളിൽ തുക അനുവദിച്ചപ്പോൾ യുഡിഎഫ് കൗൺസിലരുടെ പതിനേഴാം വാർഡിൽ ഒരു രൂപ പോലും അനുവദിച്ചില്ലന്നും ആരോപിക്കുന്നു.
യുഡിഎഫ് ജില്ല സെക്രട്ടറി രാജു പാണലിക്കന്റെ അധ്യക്ഷതയിൽ നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം ഉദ്ഘാടനം ചെയ്തു.