ഗ്രാമസ്വരാജ് അവാർഡ് സമ്മാനിച്ചു
1460006
Wednesday, October 9, 2024 8:19 AM IST
മൂവാറ്റുപുഴ: ജെസിഐ മൂവാറ്റുപുഴ ടൗണ്‍ ചാപ്റ്ററിന്റെ രണ്ടാമത് ഗ്രാമസ്വരാജ് അവാർഡ് നഗരസഭാധ്യക്ഷൻ പി.പി. എൽദോസിന് ഡീൻ കുര്യാക്കോസ് എംപി സമ്മാനിച്ചു. 25000 രൂപയും മെമന്റോയും പൊന്നാടയും ചേർന്നാണ് അവാർഡ്. ചടങ്ങിൽ ജെസിഐ മൂവാറ്റുപുഴ ടൗണ്‍ ചാപ്റ്റർ പ്രസിഡന്റ് എൽദോ ബാബു വട്ടക്കാവൻ അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ ടൗണിന്റെ പുതിയ പ്രസിഡന്റായി മാത്യു പ്രസാദ് സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യാതിഥിയായിരുന്നു. ജെസിഐ സോണ്‍ പ്രസിഡന്റ് മെജോ ജോണ്സണ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളുടെ സത്യപ്രതിജ്ഞ സോണ്‍ വൈസ് പ്രസിഡന്റ് അഖിൽ ബ്ലീക്കോ നിർവഹിച്ചു.