പിണറായി വിജയൻ അഴിമതിക്കാർക്ക് കുടപിടിക്കുന്നു: എം.എം. ഹസൻ
1460005
Wednesday, October 9, 2024 8:19 AM IST
കാക്കനാട്: മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിക്കാർക്ക് കുടപിടിക്കുകയാണെന്ന് യുഡിഎഫ് സംസ്ഥാന കൺവീനർ എം.എം. ഹസൻ. അഴിമതിക്കാരേയും കള്ളക്കടത്തുകാരേയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി പൊതുസമൂഹത്തോട് മാപ്പ്പറഞ്ഞ് രാജിവയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം കളക്ടറേറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ജില്ലാ കൺവീനർ ഡൊമനിക് പ്രസന്റേഷൻ അധ്യക്ഷത വഹിച്ചു.