വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനെതിരായ അവിശ്വാസം പാസായി
1459702
Tuesday, October 8, 2024 7:27 AM IST
അങ്കമാലി: നഗരസഭയില്‍ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനായിരുന്ന എല്‍ഡിഎഫിലെ ടി.വൈ.ഏല്യാസിനെതിരെ യുഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. രണ്ടിനെതിരെ മൂന്നു വോട്ടുകള്‍ക്കായി അവിശ്വാസ പ്രമേയം പാസായത്.
നഗരസഭയുടെ വികസനകാര്യ സമിതി യോഗങ്ങള്‍ യഥാസമയം നടത്തുന്നില്ല, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയായി നില്ക്കുന്നു, കൗണ്‍സില്‍ യോഗങ്ങള്‍ അലങ്കോലപ്പെടുത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ സമിതി അംഗങ്ങളായ ബാസ്റ്റിന് ഡി. പാറയ്ക്കല്‍, പോള്‍ ജോവര്‍, ഷൈനി മാര്ട്ടിന് എന്നീ കൗണ്‍സിലര്‍മാര്‍ അവിശ്വാസ പ്രമേയ അവതരണ വേളയില്‍ ഉന്നയിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു വോട്ടെടുപ്പ്.