കോ​ത​മം​ഗ​ലം: കീ​രം​പാ​റ ഭൂ​ത​ത്താ​ൻ​കെ​ട്ട് റോ​ഡി​ൽ ക​ല്ലാ​നി​യ്ക്ക​ൽ പ​ടി​യി​ൽ ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു.

മാ​ലി​പ്പാ​റ നാ​ടോ​ടി ക​രു​ള്ളി​പ്പ​ടി സു​രേ​ഷി​ന്‍റെ മ​ക​ൻ കെ.​എ​സ്. അ​രു​ണ്‍ (സു​ജി​ത്ത്- 26) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 10.20 ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​രു​ണി​നെ പോ​ലീ​സ് ആം​ബു​ല​ൻ​സു​മാ​യെ​ത്തി കോ​ത​മം​ഗ​ല​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. ത​വ​ണ വ്യ​വ​സ്ഥ​യി​ൽ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. അ​മ്മ: സു​നി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന​ന്തു, അ​നാ​മി​ക.