തെരേസിയന്‍ ശതാബ്ദി മാരത്തണ്‍ വിജയികൾ
1459454
Monday, October 7, 2024 5:08 AM IST
കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തെരേസിയന്‍ സെന്റിനറി മാരത്തണ്‍ സംഘടിപ്പിച്ചു. 10കിലോ മീറ്റര്‍ സെന്റിനറി റണ്‍, അഞ്ചു കിലോമീറ്റര്‍ തെരേസിയന്‍ റണ്‍, മൂന്നു കിലോമീറ്റര്ഫണ് റണ്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മരത്തണ്‍ സംഘടിപ്പിച്ചത്.
10 കിലോമീറ്റര്‍ മാരത്തണ്‍ ഹൈക്കോടതി ജസ്റ്റീസ് പി. ഗോപിനാഥും കോസ്റ്റല്‍ ഐജി പൂങ്കുഴലിയും, അഞ്ചു കിലോമീറ്റര്‍ ദക്ഷിണ നേവല്‍ കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ ഉപല്‍ കുണ്ഡുവും, മൂന്നു കിലോമീറ്റര്‍ ഒളിമ്പ്യന്‍ സിനി ജോസും ഫ്ലാഗ് ഓഫ് ചെയ്തു .
സെന്റിനറി റണ്‍ പുരുഷ വിഭാഗത്തില്‍ ആര്.എസ്. മനോജ് ഒന്നാംസ്ഥാനവും മനോജ് കുമാര്‍ രണ്ടാംസ്ഥാനവും നേടി. വനിതാവിഭാഗത്തില്‍ റീബ അന്ന ജോര്‍ജ് ഒന്നാംസ്ഥാനവും കെ.പി. സാനിക രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയവര്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ജസ്റ്റീസ് പി. ഗോപിനാഥ് സമ്മാനിച്ചു.
തെരേസിയന്‍ റണ്‍ പുരുഷ വിഭാഗത്തില്‍ നബീല്‍ സാഹില്‍ ഒന്നാം സ്ഥാനവും കെ.കെ. സബീല്‍ രണ്ടാം സ്ഥാനവും നേടി. വനിതാവിഭാഗത്തില്‍ എന്‍. പൗര്‍ണമി ഒന്നും കെ.എസ്. സില് രണ്ടും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എന്‍. രവി സമ്മാനിച്ചു.
മൂന്നു കിലോമീറ്റര്‍ മാരത്തോണ്‍ ഇനമായ ഫണ്‍ റണ്ണില്‍ ആദ്യ 10സ്ഥാനത്തെത്തിയവര്‍ക്കുള്ള ഉപഹാരം ടി.ജെ. വിനോദ് എംഎല്‍എ നല്കി. കൂടാതെ മാരത്തണ്‍ പൂര്‍ത്തിയാക്കിയ എല്ലാവര്ക്കും മെഡലുകള്‍ സമ്മാനിച്ചു.
ചടങ്ങില്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും മാനേജറുമായ സിസ്റ്റര്‍ ഡോ. വിനിത, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. സുജിത, സീനിയര്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. സജിമോള്‍ അഗസ്റ്റിന് തുടങ്ങിയവര്‍ സന്നിഹിതരായി.
മാരത്തണില്‍ പങ്കെടുത്ത എല്ലാവര്ക്കും ശീതള പാനീയങ്ങളും പ്രഭാതഭക്ഷണവും നല്കി. തെരേസിയന്‍ കര്‍മലീത്താ സഭ വല്ലാര്‍പാടത്ത് പുതുതായി പണികഴിപ്പിച്ചു കൊണ്ടിരിക്കുന്ന അഗതിമന്ദിരമായ കാരുണ്യ നികേതന്റെ ധനശേഖരണാര്‍ഥം സംഘടിപ്പിച്ച മാരത്തണില്‍ 2,000 ഓളം പേര് പങ്കെടുത്തു.