കുറുമശേരിയിൽ വഴിയോര കച്ചവടത്തിനെതിരേ വ്യാപാരികൾ
1454592
Friday, September 20, 2024 3:36 AM IST
നെടുമ്പാശേരി: കുറുമശേരിയിലെ ഗതാഗതക്കുരുക്കിന് മുഖ്യകാരണമായ അനധികൃത വഴിയോര കച്ചവടം അനുവദിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി കുറുമശേരി യൂണിറ്റ് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
യൂണിറ്റ് പരിധിയിൽ അനധികൃതമായി വാഹനങ്ങൾ എവിടെ കച്ചവടം നടത്തിയാലും തടയാൻ തീരുമാനിച്ചതായി പ്രസിഡന്റ് സി.പി. തരിയൻ ജനറൽ സെക്രട്ടറി സി.ഡി. ആന്റു, ട്രഷറർ പ്രമോദ് പള്ളത്ത് എന്നിവർ പ്രഖ്യാപിച്ചു.
വഴിയോര കച്ചവടത്തിനെതിരേ പഞ്ചായത്തുകളും ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ തയാറാകണം. ഇതോടൊപ്പം വിദ്യാലയ സമയങ്ങളിലും വൈകുന്നേരവും പോലീസ് സേവനം കുറുമശേരിയിൽ ആവശ്യമാണ്.
വഴിയോര കച്ചവട വിരുദ്ധ സമരത്തിന് സി.പി. തരിയൻ, സി.ഡി. ആന്റു, പ്രമോദ് പള്ളത്ത്, കെ.ആർ. ബിബിൻ, എബിൻ, സി.എം. ഉണ്ണികൃഷ്ണൻ, അമൽ പ്രകാശ് പാട്ടിൽ, ഇ.എം. ജിനേഷ്, ലിബിൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.