മരട് ജോസഫിന്റെ ഒന്നാം ചരമവാർഷികം നാളെ
1454591
Friday, September 20, 2024 3:35 AM IST
തൃപ്പൂണിത്തുറ: ഏഴ് പതിറ്റാണ്ട് മലയാള നാടക വേദിയിൽ നടനായും ഗായകനായും നിറഞ്ഞു നിന്ന മരട് ജോസഫിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വടക്കേക്കോട്ട സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിൽ നാളെ വൈകിട്ട് 4.30ന് അനുസ്മരണ സമ്മേളനം നടക്കും.
ബിഷപ് ഡോ. ജോസഫ് കരിയിൽ സമ്മേളനം ഉദ്ഘാടനവും മരട് ജോസഫിന്റെ ആത്മകഥ 'നാടക ലഹരി' യുടെ പ്രകാശനവും നിർവഹിക്കും. കെ. ബാബു എംഎൽഎ അധ്യക്ഷത വഹിക്കും.
തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ രമ സന്തോഷ്, മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, സേവ്യർ പുൽപ്പാട്ട്, ശ്രീമൂലനഗരം മോഹൻ, കെപിഎസി ബിയാട്രീസ് എന്നിവർ പങ്കെടുക്കും.