ആലങ്ങാട്: മറിയപ്പടി മേഖലയിൽ സാമൂഹികവിരുദ്ധർ തെങ്ങിൻ തൈകൾ നശിപ്പിച്ചതായി പരാതി. കരുമാലൂർ മറിയപ്പടി ഭാഗത്തെ വഴിയരികിൽ നട്ട പത്തോളം തെങ്ങിൻ തൈകളാണു കഴിഞ്ഞദിവസം രാത്രി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതെന്നു പരാതിയുള്ളത്.
പ്രദേശത്ത് ലഹരിസംഘത്തിന്റെയും മദ്യപരുടെയും ശല്യം കൂടുതലാണെന്നും പരാതിയിൽ പറയുന്നു. ആലങ്ങാട് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.