മൂവാറ്റുപുഴ: നഗരസഭയിലെ ഹരിതകർമ സേന അംഗങ്ങൾക്ക് മാത്യു കുഴൽനാടൻ എംഎൽഎ നടത്തിയ സ്നേഹസംഗമം ശ്രദ്ധേയമായി. ഹരിതകർമ സേനയിലെ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. എല്ലാ അംഗങ്ങൾക്കും എംഎൽഎ ഓണക്കോടി വിതരണം ചെയ്തു.
എംഎൽഎ മുൻകൈയെടുത്തു മണ്ഡലത്തിൽ നടപ്പാക്കുന്ന ഹരിതം പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. നഗരസഭാധ്യക്ഷൻ പി.പി എൽദോസ് അധ്യക്ഷത വഹിച്ചു.