കെ.എം. റോയ് അനുസ്മരണം നടത്തി
1454306
Thursday, September 19, 2024 3:35 AM IST
കൊച്ചി: കെ.എം.റോയ് ഫൗണ്ടേഷന് ഫോര്‍ മീഡിയയുടെയും ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ കെ.എം.റോയ് മൂന്നാം ചരമവാര്‍ഷികവും അനുസ്മരണസമ്മേളനവും നടത്തി. പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു.
കെ.എം. റോയ് ഫൗണ്ടേഷന് പ്രസിഡന്റ് എ. മാധവന് അധ്യക്ഷത വഹിച്ചു. മുന്‍ എംപിയും ട്രേഡ് യൂണിയന് നേതാവുമായ അഡ്വ. തമ്പാന് തോമസ് അനുസ്മരണപ്രഭാഷണം നടത്തി.
കെ.വി. തോമസ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആര്. ഗോപകുമാര്‍, സീനിയര്‍ ജേര്‍ണലിസ്റ്റ് എറണാകുളം ജില്ലാ പ്രസിഡന്റ് ആര്.എം. ദത്തന്, അഡ്വ. മനു റോയ് എന്നിവര്‍ പ്രസംഗിച്ചു.