ഏകദിന ദിവ്യകാരുണ്യ കണ്വൻഷൻ
1454045
Wednesday, September 18, 2024 4:01 AM IST
വാഴക്കുളം: ജീവനുള്ള ഒരു വ്യക്തിയെ നാം ശരീരത്തിനുള്ളിലേക്ക് സ്വീകരിക്കുന്നതാണ് കുർബാന സ്വീകരണമെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. ആരാധന സന്യാസിനി സമൂഹത്തിന്റെ ആഭിമുഖ്യത്തിലുള്ള ഏകദിന ദിവ്യകാരുണ്യ കണ്‍വൻഷനോടനുബന്ധിച്ച് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബിഷപ്. കുർബാനയായി ദിവ്യകാരുണ്യം സ്വീകരിച്ചവർ വീടുകളിലും സമൂഹങ്ങളിലും കാരുണ്യ പ്രവർത്തികൾ ചെയ്യാൻ കടപ്പെട്ടവരാണെന്നും ബിഷപ് ഉദ്ബോധിപ്പിച്ചു.
വടവാതൂർ സെമിനാരിയിലെ റവ.ഡോ. റോയി ജോസഫ് കടുപ്പിൽ, സിസ്റ്റർ മെറിൻ തച്ചാറുകുടിയിൽ, സിസ്റ്റർ അൽഫോൻസ, സിസ്റ്റർ ആനി എന്നിവർ വചന പ്രഘോഷണം നടത്തി. ഫാ. മാത്യു വടക്കുംപാടം, ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ, പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ മെർളി തെങ്ങുംപിള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി.