കോ​ല​ഞ്ചേ​രി: അ​ഞ്ച് കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ച്ച മ​ണ്ണൂ​ർ-​ഐ​രാ​പു​രം റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ. കു​ന്ന​ക്കു​രു​ടി​യി​ൽ ഐ​രാ​പു​രം സ​ഹ​ക​ര​ണ ബാ​ങ്കി​നു സ​മീ​പ​ത്താ​ണ് ടാ​റും മെ​റ്റ​ലും ഇ​ള​കി​പ്പോ​യ​ത്. കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് കു​റ​ച്ചു​നാ​ൾ അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത സ്ഥ​ല​ത്തു ത​ന്നെ​യാ​ണ് ഇ​ള​കി കി​ട​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് മാ​സ​ങ്ങ​ൾ മാ​ത്ര​മേ ആ​യി​ട്ടു​ള്ളു.