ഓണാഘോഷം സംഘടിപ്പിച്ചു
1454034
Wednesday, September 18, 2024 3:59 AM IST
മൂവാറ്റുപുഴ: നഗരസഭ 17-ാം വാർഡിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. മതസൗഹാർദപരമായും കക്ഷിരാഷ്ട്രീയ ഭേദമന്യേയാണ് വാർഡിലെ അംഗങ്ങൾക്കായി ഓണാഘോഷം സംഘടിപ്പിച്ചത്. ബാപ്പുജി റോഡിൽ നടന്ന ഓണാഘോഷ പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധയിനം കലാപരിപാടികളും മത്സരങ്ങളും ഒരുക്കിയിരുന്നു.
വടംവലി, കസേരകളി, നാരങ്ങ സ്പൂണ്‍ തുടങ്ങി വിവിധയിനം മത്സരങ്ങളാണ് സംഘടിപ്പിച്ചത്. വിജയികൾക്ക് നഗരസഭാംഗം ജോസ് കുര്യാക്കോസ് സമ്മാനങ്ങൾ വിതരണം ചെയ്തു. കലാ പരിപാടികൾക്കും മത്സരങ്ങൾക്കും ശേഷം ഓണസദ്യയുമുണ്ടായിരുന്നു.
ഓണാഘോഷ കമ്മിറ്റി ഭാരവാഹികളായ ജോസ് കുര്യാക്കോസ്, ചന്ദ്രൻ ഗോപാലകൃഷ്ണൻ, ജിതിൻ ചെത്തിമല, ബേബി ജോർജ്, ജിനു രാജൻ, ഷെറിൻ ഞാറക്കാട്ട്, ബിനു പൂവൻ, വരുണ്‍ കുരിശിങ്കൽ, സോനു സതീശൻ, ഷൈസൽ റസാക്ക്, സന്തോഷ് സൗപർണിക, ഭാർഗവൻ നായർ, അശ്വതി മണി, നെസി ഷാജഹാൻ, സാൻഡി ബിനു, അരുണ്‍ ബാബു, ഷിജു കൃഷ്ണൻ, ആന്റണി ചുള്ളിയിൽ, ടിറ്റോ, മാണി മണ്ണൂർ, കാസിം സാം, കെ.വി. തങ്കപ്പൻ, ഷിജി തങ്കപ്പൻ, സൂരജ് സുനിൽ എന്നിവർ നേതൃത്വം നൽകി.
മൂവാറ്റുപുഴ: തൃക്കളത്തൂർ പ്രവ്ദയുടെ ഓണാഘോഷം കലാ-കായിക മത്സരങ്ങൾ, പ്രശ്നോത്തരി മത്സരം, കൈകൊട്ടിക്കളി മത്സരം എന്നിങ്ങനെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശബരിമല മുൻ മേൽശാന്തി എ.ആർ. രാമൻ നന്പൂതിരി ഉദ്ഘാടനം ചെയ്തു.
അനീഷ് വി. ഗോപാൽ അധ്യക്ഷത വഹിച്ചു. പി. അർജുനൻ, ആർ. സുകുമാരൻ, കെ.എൻ. ജയപ്രകാശ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. യോഗത്തിൽ അജിൻ അശോകൻ, കെ.എൻ. രാജു എന്നിവർ പ്രസംഗിച്ചു.