കൂത്താട്ടുകുളം നഗരസഭ ഓണം സാംസ്കാരികോത്സവം ഇന്ന് തുടങ്ങും
1454023
Wednesday, September 18, 2024 3:30 AM IST
കൂത്താട്ടുകുളം: നഗരസഭ ഓണം സാംസ്കാരികോത്സവം ഇന്ന് തുടങ്ങി 20ന് സമാപിക്കും.
ഇന്ന് രാവിലെ 9.30ന് നഗരസഭ ടൗണ്‍ ഹാളിൽ നടക്കുന്ന യോഗം നഗരസഭാധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ അബുദാബി ശക്തി അവാർഡ് ജേതാവ് എം.കെ. ഹരികുമാറിനെ എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം പി.ബി. രതീഷ് അനുമോദിക്കും. തുടർന്ന് പൂക്കള മത്സരം.
ഉച്ചകഴിഞ്ഞ് 2.30 മുതൽ കരോക്കേ ഗാനമേള. നാളെ രാവിലെ 9.30 മുതൽ പ്രാദേശിക കലാകാരന്മാരുടെ കലോത്സവം. 20ന് രാവിലെ 9.30 മുതൽ കുടുംബശ്രീ കലോത്സവവും ഉണ്ടായിരിക്കും.